മോസ്കോ: വെനസ്വേലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു മധ്യസ്ഥത വഹിക്കാൻ റഷ്യ തയാറാണെന്ന് വിദേശമന്ത്രാലയ വക്താവ് മരിയാ സഖറോവ പറഞ്ഞു.
പ്രസിഡന്റ് മഡുറോയും സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഗ്വായിഡോയും തമ്മിലുള്ള പോരാട്ടം വെനസ്വേലയെ അഭൂതപൂർവ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഗ്വായിഡോയുടെ കൂടെയാണ്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ മഡുറോയ്ക്കൊപ്പവും. പ്രതിപക്ഷവുമായി ചർച്ചയ്ക്കു തയാറാണെന്നു മഡുറോ പറഞ്ഞിട്ടുണ്ട്.
ഇതേസമയം വെനസ്വേലയിൽ സൈനിക ഇടപെടലിനു തുനിയരുതെന്നു അമേരിക്കയ്ക്ക് റഷ്യ മുന്നറിയിപ്പു നൽകി.
വെനസ്വേലയിൽ മധ്യസ്ഥതയ്ക്കു തയാറെന്നു റഷ്യ
11:12 PM Feb 14, 2019 | Deepika.com