ഹരാരെ: സിംബാബ്വെയിൽ കനത്ത മഴ 23 ഖനിത്തൊഴിലാളികളുടെ ജീവനെടുത്തു. വെള്ളം നിറഞ്ഞ അണക്കെട്ട് തകർന്ന് ഖനി വെള്ളത്തിനടിയിലാവുകയായിരുന്നു.
മഷോണലാന്റ് വെസ്റ്റ് പ്രവിശ്യയിലെ രണ്ടു ഖനികളിൽ ചൊവ്വാഴ്ച രാത്രി ആയിരുന്നു ദുരന്തം. കുതിച്ചെത്തിയ വെള്ളം ഖനിയിലെ തുരങ്കങ്ങളെ നിറച്ചു. മരണസംഖ്യ ഉയർന്നേക്കും.
ഖനിയിൽ വെള്ളം കയറി 23 മരണം
11:12 PM Feb 14, 2019 | Deepika.com