ലാഹോർ: പാക്കിസ്ഥാനിലെ പിഎംഎൽ-നവാസ് ഗ്രൂപ്പ് നേതാവും മുൻ പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫിന് രണ്ട് അഴിമതിക്കേസുകളിൽ ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സത്യം വിജയിച്ചുവെന്ന് ലാഹോറിലെ കോട് ലാഖ്പത് ജയിലിൽ കഴിയുന്ന ഷഹബാസ് ഷരീഫ് പറഞ്ഞു. ഷരീഫിനു ജാമ്യം അനുവദിച്ചത് ശരിയായില്ലെന്ന് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
ഷഹബാസിന്റെ സഹോദരനും മുൻ പാക് പ്രധാനമന്ത്രിയുമായ നവാസ് ഷരീഫും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് കോട് ലാഖ്പത് ജയിലിൽ കഴിയുകയാണ്. അൽ അസീസാ മിൽ കേസിൽ നവാസിനെ കോടതി ഏഴുവർഷം തടവിനു ശിക്ഷിച്ചു.
ഷഹബാസ് ഷരീഫിനു ജാമ്യം
11:12 PM Feb 14, 2019 | Deepika.com