സിയാലിന് ഓഹരി ഉടമകൾ അവകാശപത്രിക നല്കും
10:57 PM Feb 14, 2019 | Deepika.com
കൊച്ചി: കൊച്ചി വിമാനത്താവള കന്പനിയിലെ ചെറുകിട ഓഹരി ഉടമകളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉൾക്കൊള്ളുന്ന അവകാശപത്രിക സിയാൽ മാനേജിംഗ് ഡയറക്ടർക്കു നല്കുമെന്ന് വിമാനത്താവള ഓഹരി ഉടമകളുടെ സംഘടന അറിയിച്ചു. കാലതാമസമില്ലാതെ അതിനെക്കുറിച്ചു ചർച്ച നടത്തണമെന്നും മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.