മുംബൈ: വിദേശികൾ വില്പന തുടരുന്നതിനാൽ ഓഹരികൾ അഞ്ചാം ദിവസവും താഴോട്ടുനീങ്ങി. ഏഷ്യയിലെ മറ്റു പ്രധാന വിപണികളും അമേരിക്കയും യൂറോപ്പും ഉയർച്ചയിലായിരുന്നിട്ടും ഇന്ത്യൻ സൂചികകൾ ഇടിഞ്ഞു. രാവിലെ കയറ്റത്തോടെ തുടങ്ങിയ വ്യാപാരം ഉച്ചയ്ക്കുശേഷം താഴോട്ടായി.
സെൻസെക്സ് 119.51 പോയിന്റ് താണ് 36,034.11ൽ ക്ലോസ് ചെയ്തു. അഞ്ചു ദിവസം കൊണ്ട് 840 പോയിന്റാണു സെൻസെക്സിനു നഷ്മായത്. നിഫ്റ്റി 37.75 പോയിന്റ് താഴ്ന്ന് 10,793.65ൽ ക്ലോസ് ചെയ്തു.
ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് സൂചിക 1.84 ശതമാനവും ജപ്പാനിലെ നിക്കീ 1.34 ശതമാനവും ഉയർന്ന ദിവസമാണ് ഇന്ത്യ താഴോട്ടുനീങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ആശങ്ക ഈ ദിവസങ്ങളിൽ കൂടിയിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 63 ഡോളറിനു മുകളിലായതു രൂപയ്ക്കു ക്ഷീണമായി. ഡോളറിനു 10 പൈസ കൂടി 70.8 രൂപയായി.
ഓഹരികൾ താഴോട്ടുതന്നെ
10:49 PM Feb 13, 2019 | Deepika.com