എക്സ്ചേഞ്ച് പദ്ധതിയുമായി വിവോ ഇന്ത്യ
10:49 PM Feb 13, 2019 | Deepika.com
ന്യൂഡല്‍ഹി: വിവോ ഇന്ത്യ ഓണ്‍ലൈന്‍ റീ കൊമേഴ്സ് ബ്രാന്‍ഡായ കാഷിഫൈ ഡോട്ട് ഇന്നുമായി ചേര്‍ന്ന് വിവോ എക്സ്ചേഞ്ച് പദ്ധതി ഒരുക്കുന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഫോണുകള്‍ മാറ്റി വിവോയുടെ പുതിയ ഫോണുകള്‍ സ്വന്തമാക്കാം. നിലവില്‍ വിവോ സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല മറ്റ് ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://shop.vivo. com/in സന്ദര്‍ശിക്കുക.