സി​മ​ന്‍റിന് അമിത വി​ലയില്ലെന്ന് ഒരുവിഭാഗം വ്യാപാരികൾ

11:05 PM Feb 12, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: സി​​​മ​​​ന്‍റി​​​ന് കു​​​ത്ത​​​നെ വി​​​ല വ​​​ര്‍​ധി​​​ച്ചെ​​​ന്ന പ്ര​​​ചാ​​​ര​​​ണം അ​​​മി​​​ത വി​​​ല ഈ​​​ടാ​​​ക്കാ​​​ന്‍ സി​​​മ​​​ന്‍റ് ക​​​മ്പ​​​നി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്നു കേ​​​ര​​​ള സി​​​മ​​​ന്‍റ് ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍. പ​​​ല സി​​​മ​​​ന്‍റ് ക​​​മ്പ​​​നി​​​ക​​​ളും വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും 330 രൂ​​​പ മു​​​ത​​​ൽ സി​​​മ​​​ന്‍റ് മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. എ​​​സി​​​സി സി​​​മ​​​ന്‍റി​​​ന്‍റെ വി​​​ല 390 രൂ​​​പ​​യാ​​ണെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​റ​​ഞ്ഞു.

വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ത്ത ക​​​മ്പ​​നി​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ല കൂ​​​ട്ടാ​​​നൊ​​​രു​​​ങ്ങു​​​ന്നു​​​ണ്ട്.

എ ​​​ഗ്രേ​​​ഡ് സി​​​മ​​​ന്‍റി​​​ന് 20 രൂ​​​പ​​യാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. മ​​​റ്റു ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലും വി​​ല കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്. സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ മ​​​ല​​​ബാ​​​ര്‍ സി​​​മ​​​ന്‍റ്സ് ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി 20 രൂ​​​പ വ​​​ര്‍​ധി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി പി​​​ന്‍​വ​​​ലി​​​ക്ക​​​ണം. ജി​​​എ​​​സ്ടി​​​ക്ക് പു​​​റ​​​മെ ചു​​​മ​​​ത്തു​​​ന്ന ഒ​​​രു ശ​​​ത​​​മാ​​​നം പ്ര​​​ള​​​യ സെ​​​സ് വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും വ്യാ​​​പാ​​​രി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.