ചാനൽ ഏതൊക്കെ എന്ന് മാർച്ച് 31 വരെ അറിയിക്കാം

11:05 PM Feb 12, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഏ​തൊ​ക്കെ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ വേ​ണ​മെ​ന്നു സ​ർ​വീ​സ് ദാ​താ​ക്ക​ളെ അ​റി​യി​ക്കാ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി (ട്രാ​യി) മാ​ർ​ച്ച് 31 വരെ സ​മ​യം ന​ല്കി. ഈ മാസം ഒ​ന്ന് ആ​യി​രു​ന്നു മു​ൻ സ​മ​യ​പ​രി​ധി. പ​ത്തു​ കോ​ടി കേ​ബി​ൾ ഉ​പ​യോ​ക്താ​ക്ക​ളി​ൽ 65 ശ​ത​മാ​നം പേരും ഇ​തി​ന​കം ത​ങ്ങ​ൾ​ക്കു വേ​ണ്ട​വ​യു​ടെ പ​ട്ടി​ക നല്​കി. ഡി​ടി​എ​ച്ചു​കാ​രാ​യ 6.7 കോ​ടി പേ​രി​ൽ മൂ​ന്നി​ലൊ​ന്നേ പ​ട്ടി​ക ന​ല്​കി​യി​ട്ടു​ള്ളൂ.

സ്വ​ന്ത​മാ​യി പ​ട്ടി​ക ന​ൽ​കാ​ത്ത​വ​ർ​ക്ക് ഉ​പ​യോ​ഗം വി​ശ​ക​ല​നം ചെ​യ്ത് ബെ​സ്റ്റ് ഫി​റ്റ് പ്ലാ​ൻ (ബി​എ​ഫ്പി) അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​വീ​സ് ദാ​താ​ക്ക​ൾ​ക്കു ട്രാ​യി അ​നു​വാ​ദം ന​ല്​കി​യി​ട്ടു​ണ്ട്.

ഏ​ത​വ​സ​ര​ത്തി​ലും ബി​എ​ഫ്പി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ഉ​പ​യോ​ക്താ​വി​ന് അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും.