വാഷിംഗ്ടൺ ഡിസി: ജൂതവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണം ശക്തമായതോടെ യുഎസ് കോൺഗ്രസിലെ മുസ്ലിം വനിതാ അംഗം ഇൽഹാൻ അബ്ദുള്ളാഹി ഒമർ നിരുപാധികം മാപ്പു ചോദിച്ചു.
അതിശക്തമായ അമേരിക്കൻ ഇസ്രയേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി(എഐപിഎസി)യും കോൺഗ്രസ് അംഗങ്ങളും തമ്മിൽ അവിശുദ്ധ സാന്പത്തിക ഇടപാടുകൾ ഉണ്ടെന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇൽഹാൻ ഞായറാഴ്ച ട്വിറ്ററിലൂടെ നടത്തിയത്.
സൊമാലിയൻ വംശജയായ ഇവർ നവംബറിലെ തെരഞ്ഞെടുപ്പിലാണ് ജനപ്രതിനിധിസഭാംഗമായത്. യുഎസ് കോൺഗ്രസിലെത്തിയ ആദ്യ രണ്ടു മുസ്ലിം വനിതകളിൽ ഒരാളാണ്.
ഇൽഹാൻ മാപ്പു ചോദിച്ചു
11:05 PM Feb 12, 2019 | Deepika.com