കൊച്ചി: മാരിയറ്റ് ഇന്റർനാഷണലിന്റെ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടണ്‍ ഹോട്ടൽ കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ചു.
വിവാഹങ്ങൾക്കും മറ്റു കൂടിച്ചേരലുകൾക്കും അനുയോജ്യമായ 5000 ചതുരശ്രയടി വിസ്തീർണമുള്ള ഹോട്ടലിൽ 23 സ്യൂട്ടുകളോടുകൂടിയ 218 വിശാലമായ മുറികളാണുള്ളത്.
ഹോട്ടൽ ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മാരിയറ്റ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഏരിയ വൈസ് പ്രസിഡന്റ് നീരജ് ഗോവിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫോർ പോയിന്റ്സ് ബൈ ഷെറാട്ടണ്‍ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു
11:11 PM Feb 11, 2019 | Deepika.com