വാഷിംഗ്ടൺ: തുർക്കിയിലെ സൗദി എംബസിയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തൻ ജമാൽ ഖഷോഗിയുടെ മൃതദേഹം അവിടെയെന്ന് അറിയില്ലെന്നു സൗദി വിദേശകാര്യസഹമന്ത്രി അദേൽ അൽ-ജുബേർ. ഒക്ടോബർ രണ്ടിനു ഇസ്താംബുളിലെ സൗദി എംബസിയിൽ വച്ച് ഖഷോഗി കൊല്ലപ്പെടുകയും മൃതദേഹം പുറത്തേക്കു കൊണ്ടു പോവുകയും ചെയ്തു.
കൊലചെയ്യാൻ മുഹമ്മദ് ബിൻ സൽമാനാണ് ഉത്തരവിട്ടതെന്ന് സിഐഎ കണ്ടെത്തിയതായി, ഖഷോഗി കോളം എഴുതിയിരുന്ന ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, കൊലപാതകവുമായി രാജാവിന് ഒരു ബന്ധമില്ലെന്നു സൗദി വ്യക്തമാക്കി. ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സിബിഎസ് ന്യൂസിനോട് അദേൽ പറഞ്ഞു.
ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് അറിയില്ല: സൗദി
10:45 PM Feb 11, 2019 | Deepika.com