ബാങ്കോക്ക്: തായ്ലൻഡ് പ്രധാനമന്ത്രി സ്ഥാനാർഥി പട്ടികയിൽനിന്ന് ഉബോൽരത്ന രാജകുമാരിയെ അയോഗ്യയാക്കി. ഇതോടെ തായ്ലാൻഡ് രാഷ്ട്രീയത്തിൽ മൂന്നു ദിവസമായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനു വിരാമമായി. സഹോദരൻ വാജിരലോംഗ്കോൺ രാജാവിന്റെ എതിർപ്പിനെത്തുടർന്ന് രാജകുമാരി മത്സരിക്കുന്നതിനുള്ള ആഗ്രഹം ഉപേക്ഷിച്ചതായി തായ് രക്ഷാ ചാർട്ട് പാർട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മാർച്ച് 24 ന് നടക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ വാജിരലോംഗ്കോൺ രാജാവിന്റെ മൂത്തസഹോദരി ഉബോൽരത്നയെ തായ് രക്ഷാ ചാർട്ട് പാർട്ടി വെള്ളിയാഴ്ചയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തായ്ലൻഡ് മുൻ പ്രധാനമന്ത്രിയും കോടീശ്വരനുമായ താഷ്കിൻ ഷിനവത്രയാണ് ഉബോൽരത്നയുടെ സ്ഥാനാർഥിത്വത്തിനായി ചരടുവലിച്ചത്.
ഉബോൽരത്ന രാജകുമാരിയെ അയോഗ്യയാക്കി
10:45 PM Feb 11, 2019 | Deepika.com