ചൈനയിൽ വാഹനാപകടങ്ങളിൽ 13 മരണം
12:30 AM Feb 11, 2019 | Deepika.com
ബെയ്ജിംഗ്: മധ്യചൈനയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡപകടങ്ങൾ വർധിച്ചു. ഒരാഴ്ചയ്ക്കിടെയുണ്ടായ വിവിധ അപകടങ്ങളിൽ 13 പേർ മരിച്ചു. മഞ്ഞുപുതഞ്ഞ റോഡുകളിൽ വാഹനങ്ങൾക്കു പിടിത്തം കിട്ടാത്തതാണ് അപകടങ്ങൾക്കു കാരണം.