ഷാർജ: ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഗോപകുമാർ(32) കെട്ടിടത്തിൽനിന്നു വീണു മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. മെയിന്റനൻസ് തൊഴിലാളിയായിരുന്ന ഗോപകുമാർ അൽ മജർറ ഏരിയയിലെ ഏഴുനിലക്കെട്ടിടത്തിന്റെ മുകളിൽനിന്നാണു വീണത്. ഉടൻതന്നെ മരണം സംഭവിച്ചു. മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടോയെന്നു പരിശോധിക്കാൻ മൃതദേഹം ഫോറൻസിക് ലബോറട്ടറിക്കു കൈമാറി.
ഏഴാം നിലയിൽ കെട്ടിട കാവൽക്കാരനോടൊപ്പമായിരുന്നു ഗോപകുമാർ താമസിച്ചിരുന്നതെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. കാവൽക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പൂർത്തിയാകാതെ ആത്മഹത്യയാണോ എന്നുറപ്പിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഗോപകുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്.
ഷാർജയിൽ ആലപ്പുഴ സ്വദേശി കെട്ടിടത്തിൽനിന്നു വീണു മരിച്ചു
11:30 PM Feb 09, 2019 | Deepika.com