വീടിനു മുകളിൽ വിമാനം വീണ് അഞ്ചു മരണം
12:24 AM Feb 05, 2019 | Deepika.com
വാഷിംഗ്ടൺ ഡിസി: ദക്ഷിണ കലിഫോർണിയയിൽ വീടിനു മുകളിൽ ചെറുവിമാനം തകർന്നുവീണ് അഞ്ചു പേർ മരിച്ചു. ഓറഞ്ച് കൗണ്ടിയിലെ യോർബ ലിൻഡാ നഗരത്തിൽ ഞായറാഴ്ചയാണ് അപകടം. സെസ്നാ വിമാനത്തിന്റെ പൈലറ്റും വീട്ടിലുണ്ടായിരുന്ന നാലു പേരുമാണു മരിച്ചത്.