ട്രംപ്- കിം ഉച്ചകോടി വി‍യറ്റ്നാമിൽ

12:06 AM Feb 02, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​നും ത​​​മ്മി​​​ലു​​​ള്ള അ​​​ടു​​​ത്ത ഉ​​​ച്ച​​​കോ​​​ടി ഈ ​​​മാ​​​സാ​​​വ​​​സാ​​​നം വി​​​യ​​​റ്റ്നാ​​​മി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നു മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ദ്യ ഉ​​​ച്ച​​​കോ​​​ടി സിം​​​ഗ​​​പ്പൂ​​​രി​​​ലാ​​​യി​​​രു​​​ന്നു.

വി​​​യ​​​റ്റ്നാ​​​മി​​​ലെ തീ​​​ര​​​ന​​​ഗ​​​ര​​​മാ​​​യ ഡാ​​​നാം​​​ഗി​​​ലാ​​​വും ഉ​​​ച്ച​​​കോ​​​ടി​​​യെ​​​ന്നു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് സി​​​എ​​​ൻ​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. ഉ​​​ച്ച​​​കോ​​​ടി​​​ക്കു മു​​​ന്പാ​​​യി ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ട്രം​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്ന് അ​​​ഭ്യൂ​​​ഹ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ത​​​ത്കാ​​​ലം ച​​​ർ​​​ച്ച​​​യൊ​​​ന്നും ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​ഭി​​​ജ്ഞകേ​​​ന്ദ്ര​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് ത​​​യാ​​​റാ​​​ണെ​​​ന്ന് വ്യാ​​​ഴാ​​​ഴ്ച സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് ബി​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ഫ​​​ഡി​​​ൽ ഒ​​​രു പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ ഞ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കി​​​ല്ല. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ ഭ​​​ര​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യി​​​ല്ല- അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം അ​​​ടു​​​ത്ത​​​യി​​​ടെ അ​​​ല്പം​​​കൂ​​​ടി മെ​​​ച്ച​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ആ​​​ണ​​​വ​​​ നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചും ത​​​ങ്ങ​​​ളു​​​ടെ കൈ​​​യി​​​ലു​​​ള്ള ആ​​​ണ​​​വാ​​​യു​​​ധ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചും വ്യ​​​ക്ത​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ പ്യോ​​​ഗ്യാം​​​ഗ് ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നു യു​​​എ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തേ​​​സ​​​മ​​​യം കിം ​​​ജോം​​​ഗ് ഉ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​പോ​​​ലെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ യു​​​എ​​​സ് സേ​​​ന​​​യെ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ട്രം​​​പ് ത​​​യാ​​​റാ​​​വി​​​ല്ലെ​​​ന്ന് ബീ​​​ഗ​​​ൻ അ​​​റി​​​യി​​​ച്ചു.