പാരീസ്: രസതന്ത്രപഠനത്തിലെ പ്രധാന ഘടകമായ ആവർത്തന പട്ടിക(പീരിയോഡിക് ടേബിൾ)യ്ക്ക് 150 വയസ്. ഇതിനോട് അനുബന്ധിച്ച് യുനെസ്കോ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്കു ചൊവ്വാഴ്ച തുടക്കമിട്ടു.
റഷ്യൻ ശാസ്ത്രജ്ഞനായ ദിമിത്രി മെൻഡലീവ് 1869ലാണ് ഇന്നുകാണുന്ന പട്ടികയുടെ ആദ്യമാതൃക പ്രസിദ്ധീകരിച്ചത്. ആറ്റമിക് നന്പർ, ഇലക്ട്രോൺ വിന്യാസം, രാസസ്വഭാവങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പട്ടിക ക്രമീകരിച്ചിരിക്കുന്നു.
മെൻഡലീവിനു മുന്പു പല പ്രതിഭകളും മൂലകങ്ങളെ ക്രമീകരിക്കാൻ ശ്രമം നടത്തി. മെൻഡലീവിന്റെ പട്ടികയ്ക്കു കുറവുകൾ വിരളമായിരുന്നു.
ആവർത്തന പട്ടികയുടെ അന്താരാഷ്ട്ര വർഷാചരണം എന്നു പേരിട്ടാണ് യുനെസ്കോയുടെ ആഘോഷങ്ങൾ. സ്കൂൾ വിദ്യാർഥികൾക്ക് പട്ടികയിലുള്ള അറിവ് പരിശോധിക്കാൻ ഓൺലൈൻ പരീക്ഷകളടക്കം ലോകവ്യാപകമായി നടത്തും.
ആവർത്തന പട്ടികയ്ക്ക് 150 വയസ്
11:48 PM Jan 30, 2019 | Deepika.com