ന്യൂഡൽഹി: ബിഎംഡബ്ല്യു മോട്ടോറാഡ് രണ്ട് പുതിയ മോഡൽ മോട്ടോർ സൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎംഡബ്ല്യു ആർ 1250 ജിഎസ്, ആർ 1250 ജിഎസ് അഡ്വഞ്ചർ എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ എമ്പാടുമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിൽ വാഹനങ്ങൾ ബുക്ക് ചെയ്യാം. ഓഫ് റോഡിംഗിനും ലോംഗ് റൈഡുകൾക്കും ഷോർട്ട് റൈഡുകൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന വാഹനത്തിൽ ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാമും അവതരിപ്പിച്ചിട്ടുണ്ട്.
വില( എക്സ് ഷോറൂം) : ബിഎംഡബ്ല്യു ആർ 1250 ജിഎസ് സ്റ്റാൻഡേഡ് - 16,85,000 രൂപ, പ്രോ 20,05,000 രൂപ, ജിഎസ് അഡ്വഞ്ചർ സ്റ്റാൻഡേഡ് 18,25,000 രൂപ, അഡ്വഞ്ചർ പ്രോ 21,95,000 രൂപ.
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ മോട്ടോർസൈക്കിളുകൾ വിപണിയിൽ
12:14 AM Jan 26, 2019 | Deepika.com