കമലയ്ക്ക് 24 മണിക്കൂറിനകം 15 ലക്ഷം ഡോളർ സംഭാവന

12:49 AM Jan 24, 2019 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ഡെ​​​​മോ​​​​ക്രാ​​​​റ്റ് നേ​​​​താ​​​​വ് ക​​​​മ​​​​ല ഹാ​​​​രി​​​​സ് 2020ലെ ​​​​യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം സ​​​​മാ​​​​ഹ​​​​രി​​​​ച്ച സം​​​​ഭാ​​​​വ​​​​ന 15 ല​​​​ക്ഷം ഡോ​​​​ള​​​​ർ.

തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണു ക​​​​മ​​​​ല പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​നെ നേ​​​​രി​​​​ടു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം 38,000 പേ​​​​ർ ക​​​​മ​​​​ല​​​​യ്ക്കു സം​​​​ഭാ​​​​വ​​​​ന ന​​​​ല്കി. ഇ​​​​തി​​​​നു​​​​ള്ള ന​​​​ന്ദി ക​​​​മ​​​​ല ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു.

ട്രം​​​​പി​​​​നെ​​​​തി​​​​രേ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം പ്ര​​​​ഖ്യാ​​​​പി​​​​ച്ച നാ​​​​ലാ​​​​മ​​​​ത്തെ ഡെ​​​​മോ​​​​ക്രാ​​​​റ്റ് നേ​​​​താ​​​​വാ​​​​ണു ക​​​​മ​​​​ല. പ്രൈ​​​മ​​​​റി(​​​​ഉ​​​​ൾ​​​​പാ​​​​ർ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്)​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ന്തി​​​​മ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ നി​​​​ശ്ച​​​​യി​​​​ക്കു​​​​ക.