ഡ്രോൺ: നെവാർക് വിമാനത്താവളം അടച്ചു
12:49 AM Jan 24, 2019 | Deepika.com
വാഷിംഗ്ടൺ ഡിസി: ഡ്രോണുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യുഎസിലെ നെവാർക്ക് നഗരത്തിലെ ലിബർട്ടി വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ഇവിടെനിന്ന് 30 കിലോമീറ്റർ അകലെയുള്ള ടെറ്റർബോറോ വിമാനത്താവളത്തിന് സമീപമാണുഡ്രോണുകൾ പറന്നത്. മുൻകരുതലെന്നവണ്ണം ലിബർട്ടി വിമാനത്താവളത്തിലേക്കു വന്ന വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.