മോസ്കോ: മദ്യലഹരിയിൽ വിമാനം റാഞ്ചാൻ ശ്രമിച്ച റഷ്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ സൈബീരിയയിലെ സുഗർഗുട്ടിൽനിന്നു മോസ്കോയിലേക്കു പറന്ന ഏറോഫ്ലോട്ട് വിമാനത്തിലായിരുന്നു സംഭവം.
തന്റെപക്കൽ ആയുധമുണ്ടെന്നും വിമാനം വഴിതിരിച്ചുവിടണമെന്നും റാഞ്ചി ആവശ്യപ്പെട്ടു. പൈലറ്റ് വിമാനം സൈബീരിയയിലെ ഖന്തി- മൻസിസ്ക് വിമാനത്താവളത്തിൽ ഇറക്കി.
പോലീസെത്തി റാഞ്ചിയെ കീഴ്പ്പെടുത്തി. വിമാനത്താവളം ഒഴിപ്പിച്ച് മേഖല വളഞ്ഞു.
സുഗർഗുട്ട് സ്വദേശിയായ റാഞ്ചി മുന്പ് അക്രമസംഭവങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
മദ്യലഹരിയിൽ വിമാനം റാഞ്ചാൻ ശ്രമം
12:32 AM Jan 23, 2019 | Deepika.com