കാബൂൾ: സൈനിക താവളത്തിനുനേർക്ക് താലിബാൻ ഭീകരർ നടത്തിയ ചാവേർ സ്ഫോടനത്തിൽ 126 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. കാബുളിനു തെക്കുപടിഞ്ഞാറ് മൈദാൻ ഷഹറിൽ ഘസ്നി-കാബുൾ ഹൈവേയ്ക്കു സമീപമാണു സംഭവം. നേരത്തേ 12 പേർ കൊല്ലപ്പെട്ടുവെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. കാറിൽ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ സൈനിക താവളത്തിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നു പ്രതിരോധ വക്താവ് നസ്രത് റഹീമി പറഞ്ഞു. രണ്ടു പേരെ സുരക്ഷാ സേന വെടിവച്ചു കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. രണ്ടു ദിവസംമുന്പ് ലോഗാർ പ്രവിശ്യയിൽ എട്ടു സുരക്ഷാ സൈനികരെ താലിബാൻ കൊലപ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ ചാവേർ സ്ഫോടനം; 126 സൈനികർ കൊല്ലപ്പെട്ടു
12:28 AM Jan 22, 2019 | Deepika.com