കൊച്ചി: നാലാമത് അന്താരാഷ്ട്ര സ്പൈസസ് സമ്മേളനം 28 മുതൽ 31 വരെ ഹൈദരാബാദ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടക്കും. ബിഎഎസ്എഫ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. രാമൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്യത്തെ സുഗന്ധവ്യഞ്ജന, കാർഷിക ,വ്യവസായ മേഖലകളുടെ സമഗ്രവികസനവും അന്താരാഷ്ട്ര വിപണിയിൽ കരുത്താർജിക്കാനുള്ള പദ്ധതികളും ലക്ഷ്യമിടുന്നതാണു സമ്മേളനം.
ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറമാണു പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽനിന്നു 300 പ്രതിനിധികൾ പങ്കെടുക്കും. ആഗോളതലത്തിൽ സുഗന്ധവ്യഞ്ജന മേഖലയിലുണ്ടായ സുപ്രധാന മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകളാണു സമ്മേളനത്തിലുണ്ടാവുക.
72 സ്റ്റാളുകളുണ്ടാകും. 45ലധികം വിദഗ്ധർ സംസാരിക്കും. ചെയർമാൻ രാജീവ് പലിച, ചെറിയാൻ സേവിയർ, ഡെറിക് സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അന്താരാഷ്ട്ര സ്പൈസസ് സമ്മേളനം ഹൈദരാബാദിൽ
12:28 AM Jan 22, 2019 | Deepika.com