ലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

11:35 PM Aug 29, 2017 | Deepika.com
കരുനാഗപ്പള്ളി : പുതിയകാവ് ജംഗ്ഷനിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പടനായർകുളങ്ങര വടക്ക് പാരിജാതത്തിൽ രാജേന്ദ്രൻ (സാനു–52) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. പുതിയകാവ് പെട്രോൾ പമ്പിൽ നിന്നും പഴയ ഹൈവേയിലൂടെ റോഡിലേക്ക് പ്രവേശിക്കുമ്പോൾ എതിർദിശയിൽ വന്ന ടോറസ് ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ബൈക്ക് യാത്രികന്റെ കാലിലൂടെ ലോറി കയറി ഇറങ്ങി. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.