അഫ്ഗാനിൽ കാർബോംബ്; ഒന്പതു മരണം
12:30 AM Jan 21, 2019 | Deepika.com
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ലോഗാർ പ്രവിശ്യാ ഗവർണറുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടു താലിബാൻ നടത്തിയ കാർബോംബ് ആക്രമണത്തിൽ ഒന്പതു സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു. ഗവർണർ അൻവർ ഇഷാഖ്സായിക്കൊപ്പം പ്രവിശ്യയിലെ ഇന്റലിജൻസ് മേധാവി അമീർ ജാൻ നസ്രിയും ഉണ്ടായിരുന്നു. രണ്ടു പേർക്കും അപകടം സംഭവിച്ചില്ല. ലോഗാർ- കാബൂൾ ഹൈവേയിലായിരുന്നു ആക്രമണം.