മെൽബൺ: മെൽബണിലെ ലാ ട്രോബ് യൂണിവേഴ്സിറ്റി വിദ്യാർഥിനി അയിയാ മസർവേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോഡി ഹെർമൻ എന്ന യുവാവിനെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രേലി പൗരത്വമുള്ള അറബി വംശജയാണ് മസർവേ.
ചൊവ്വാഴ്ച രാത്രി ട്രാമിൽ നിന്ന് ഇറങ്ങുന്പോഴാണ് വിദ്യാർഥിനിക്കു കുത്തേറ്റത്. മസർവേയുടെ പിതാവ് ഇന്നലെ മെൽബണിലെത്തി. നേരത്തെ ഷാങ്ഹായിയിൽ പഠിച്ച മസർവേ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണു മെൽബണിലെത്തിയത്.
ഇസ്രേലി വിദ്യാർഥിനിയുടെ വധം: പ്രതി അറസ്റ്റിൽ
11:34 PM Jan 18, 2019 | Deepika.com