ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾക്കു പരിക്ക്. തൊണ്ണൂറ്റേഴുകാരനായ ഫിലിപ്പ് ലാൻഡ് റോവർ ഓടിച്ചുപോകവേ നിയന്ത്രണം തെറ്റി സ്ത്രീകളുടെ കാറിൽ ഇടിക്കുകയായിരുന്നു.
സ്ത്രീകളുടെ കാറിന്റെ പിൻസീറ്റിൽ ഒന്പതു മാസം പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നെങ്കിലും പരിക്കൊന്നും പറ്റിയില്ല. ഫിലിപ്പിനു പരിക്കില്ലെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.
രാജ്ഞിയുടെ സാന്ദ്രിങാം എസ്റ്റേറ്റിനു സമീപമായിരുന്നു അപകടം. സൂര്യപ്രകാശം ഫിലിപ്പിന്റെ കണ്ണിലേക്ക് അടിച്ചതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. ഫിലിപ്പിന്റെ കാർ മറിഞ്ഞെങ്കിലും അദ്ദേഹം അദ്ഭുദകരമായി രക്ഷപ്പെടുകയായിരുന്നു. ഫിലിപ്പ് ഡോക്ടറെ കണ്ടു. ഒരു കുഴപ്പവുമില്ലെന്നാണ് റിപ്പോർട്ട്.
ഫിലിപ്പ് രാജകുമാരൻ ഓടിച്ച കാറിടിച്ച് രണ്ടു സ്ത്രീകൾക്കു പരിക്ക്
11:34 PM Jan 18, 2019 | Deepika.com