വ്യോമാക്രമണം; സിറിയയിൽ 21 മരണം
11:34 PM Jan 18, 2019 | Deepika.com
ഡമാസ്കസ്: സിറിയയിലെ ഡെയിർ അൽ സോർ മേഖലയിലെ ഗ്രാമത്തിൽ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 21 സിവിലിയന്മാർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ടെന്ന് ഇഖ്ബരിയാ ടിവി റിപ്പോർട്ടു ചെയ്തു.