ന്യൂഡൽഹി: എട്ടാം തലമുറ കാമ്രിയെ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഗ്ലോബൽ പ്ലാറ്റ്ഫോമിൽ തയാറാക്കിയിരിക്കുന്ന വാഹനത്തിന് അധിക വലുപ്പത്തിനൊപ്പം പുതിയ ഫീച്ചറുകളും നല്കിയിട്ടുണ്ട്. ടൊയോട്ടയുടെ ഹൈബ്രിഡ് പ്രീമിയം സെഡാൻ മോഡലായ കാമ്രിയുടെ ഒരേ ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യയിൽ ലഭ്യമാകുക.
മുൻഗാമിയിലുണ്ടായിരുന്ന 2.5 ലിറ്റർ, 4 സിലണ്ടർ ഹെെബ്രിഡ് പെട്രോൾ എൻജിൻതന്നെയാണ് പുതിയ കാമ്രിക്കും നല്കിയിട്ടുള്ളത്. വില36.95 ലക്ഷം രൂപ (എക്സ് ഷോറൂം).
ടൊയോട്ട കാമ്രി ഇന്ത്യൻ വിപണിയിൽ
10:36 PM Jan 18, 2019 | Deepika.com