മുംബൈ: ഭാരത് സ്റ്റേജ് (ബിഎസ്) 6 എൻജിൻ നിർമിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന ടാറ്റാ മോട്ടോഴ്സ് വികസിപ്പിച്ച 3.8 എൻഎ എസ്ജിഐ സിഎൻജി എൻജിന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. വാണിജ്യ വാഹനങ്ങൾക്കായുള്ള സിഎൻജി എൻജിന് ഇതാദ്യമായാണ് ബിഎസ് 6 അംഗീകാരം ലഭിക്കുന്നത്. സർക്കാർ മാനദണ്ഡപ്രകാരമുള്ള വാതക ബഹിർഗമനം, ഓൺ ബോർഡ് ഡയഗനോസ്റ്റിക്സ് (ഒബിഡി) എന്നിവയും ഈ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുന്നുണ്ട്.
3.8 എൻഎ എസ്ജിഐ സിഎൻജി എൻജിന് ടർബോ ചാർജറിന്റെ ആവശ്യമില്ല. 85 പിഎസ് പവറുള്ള എൻജിൻ 285 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. ഗ്യാസ് ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും ഈ എൻജിനിലുണ്ട്.
നിലവിലുള്ള ബിഎസ് 4 എൻജിനുകളുള്ള 407, 709, 909 ട്രക്കുകൾ, 4 ടൺ മുതൽ 9 ടൺ വരെയുള്ള ജിവിഡബ്ല്യു ബസുകൾ എന്നിവയ്ക്കാണ് 3.8 എൻഎ എസ്ജിഐ സിഎൻജി എൻജിനുകൾ ഉപയോഗിക്കുക.
2020 ഏപ്രിൽ 1 മുതൽ ബിഎസ് 6 മാനദണ്ഡങ്ങൾ രാജ്യത്ത് നിലവിൽവരും.
ഭാരത് സ്റ്റേജ് 6 എൻജിനുമായി ടാറ്റാ മോട്ടോഴ്സ്
10:36 PM Jan 18, 2019 | Deepika.com