മോസ്കോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള അടുത്ത ഉച്ചകോടിയുടെ വേദി വിയറ്റ്നാമിലെ ഡാ നാംഗ് നഗരമായിരിക്കുമെന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
മാർച്ചിലോ ഏപ്രിലിലോ ഉച്ചകോടി നടക്കുമെന്നാണു കരുതുന്നത്. ജൂൺ 12ന് സിംഗപ്പൂരിലായിരുന്നു ആദ്യ ഉച്ചകോടി.ആണവ നിരായുധീകരണം സംബന്ധിച്ച് സിംഗപ്പൂരിൽ ഉണ്ടായ ധാരണയ്ക്കനുസരിച്ചുള്ള തുടർനടപടി വൈകുകയാണെന്ന് ആരോപണമുണ്ട്.
ഇതിനിടെ കിമ്മിന്റെ വലംകൈയായി അറിയപ്പെടുന്ന കിം യോംഗ് ചോൾ വൈകാതെ വാഷിംഗ്ടണിലെത്തുമെന്നു റിപ്പോർട്ടുണ്ട്. കിമ്മിന്റെ കത്ത് അദ്ദേഹം ട്രംപിനു കൈമാറും.
കഴിഞ്ഞആഴ്ചകളിൽ ട്രംപും കിമ്മും നിരവധി കത്തിടപാടുകൾ നടത്തിയെന്ന് വാഷിംഗ്ടൺ പോസ്റ്റ് പറഞ്ഞു.
ട്രംപ്-കിം ഉച്ചകോടി വിയറ്റ്നാമിൽ ?
11:50 PM Jan 17, 2019 | Deepika.com