എച്ച്യുഎലിനു ലാഭം വർധിച്ചു
10:27 PM Jan 17, 2019 | Deepika.com
മുംബൈ: ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവറി(എച്ച്യുഎൽ)ന്റെ അറ്റാദായം ഒൻപതു ശതമാനം വർധിച്ച് 1444 കോടി രൂപയായി. വിറ്റുവരവ് 12.42 ശതമാനം കൂടി 9357 കോടി രൂപയിലെത്തി. ഉത്പന്ന വില്പനയിൽ 13 ശതമാനം വർധന ഉണ്ടായെന്നു ചെയർമാൻ സജീവ് മേത്ത പറഞ്ഞു.