മയാമി: കളിക്കുന്നതിനിടെ ഫ്രീസറിൽ കുടുങ്ങിയ മൂന്നു കുട്ടികൾ യുഎസിൽ മരിച്ചു. ഫ്ലോറിഡയിലെ ലൈവ് ഓക്കിലാണു സംഭവം. പൂന്തോട്ടത്തിൽ ഉപേക്ഷിച്ചിരുന്ന ഫ്രീസറിൽ ഒന്ന്, നാല്, ആറ് പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കളിക്കുന്നതിനിടെ ഫ്രീസറിൽ കുടുങ്ങിയതാണെന്നു പോലീസ് കരുതുന്നു. ഒന്നിച്ചു താമസിച്ചിരുന്ന രണ്ടു സ്ത്രീകളുടെ കുട്ടികളാണ് അപകടത്തിൽപ്പെട്ടതെന്നാണു റിപ്പോർട്ട്.
ഫ്രീസറിൽ കുടുങ്ങി മൂന്നു കുട്ടികൾ മരിച്ചു
12:37 AM Jan 17, 2019 | Deepika.com