എക്സിം ബാങ്കിന് 6,000 കോടി രൂപ
11:28 PM Jan 16, 2019 | Deepika.com
ന്യൂഡൽഹി: എക്സ്പോർട്ട് - ഇംപോർട്ട് (എക്സിം) ബാങ്കിനു മൂലധനം വർധിപ്പിക്കാൻ 6,000 കോടി രൂപ കേന്ദ്ര കാബിനറ്റ് അനുവദിച്ചു. ബാങ്കിന്റെ അധികൃത മൂലധനം 10,000 കോടി രൂപയിൽനിന്ന് 20,000 കോടിയായി വർധിപ്പിക്കാനും തീരുമാനിച്ചു. കയറ്റുമതി ഇടപാടുകൾക്കു വായ്പയും പുനർവായ്പയും നല്കുന്ന എക്സിം ബാങ്ക് വാണിജ്യമേഖലയ്ക്കു നിരവധി സാങ്കേതിക സഹായങ്ങളും നല്കുന്നു.