വാഷിംഗ്ടൺ ഡിസി: യുഎസിലെ ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയ ക്ലംസൺ ടൈഗേഴ്സ് ടീമിന് വൈറ്റ്ഹൗസിൽ ഫാസ്റ്റ്ഫുഡ് വിരുന്നു നല്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വിരുന്നിൽ വിളന്പിയ ബർഗറിനും പിസയ്ക്കും പണം മുടക്കിയത് സ്വന്തം പോക്കറ്റിൽനിന്നാണെന്നു ട്രംപ് പറഞ്ഞു. ട്രഷറി സ്തംഭനം നേരിടുന്നതിനാൽ വൈറ്റ്ഹൗസിലെ പാചകക്കാരൻ അവധിയാണ്. മക്ഡൊണാൾഡിന്റെ ബർഗർ മികച്ച അമേരിക്കൻ ഭക്ഷണമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
മെക്സിക്കോയിൽ മതിൽ നിർമിക്കുന്നതിനു ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളർ അനുവദിക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭ തയാറാവാത്തതാണ് ട്രഷറി സ്തംഭനത്തിലേക്കു നയിച്ചത്. 24 ദിവസം പിന്നിട്ട ട്രഷറി സ്തംഭനം മൂലം വൈറ്റ്ഹൗസ് അടുക്കള ജോലിക്കാർ ഉൾപ്പെടെ എട്ടുലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്കു ശന്പളം മുടങ്ങി.
വൈറ്റ്ഹൗസിൽ ബർഗർ വാങ്ങാൻ സ്വന്തം പണം മുടക്കി ട്രംപ്
12:01 AM Jan 16, 2019 | Deepika.com