വാണിജ്യകമ്മി അല്പം കുറഞ്ഞു

10:55 PM Jan 15, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​യ​റ്റു​മ​തി​യി​ൽ നാ​മ​മാ​ത്ര വ​ർ​ധ​ന, ഇ​റ​ക്കു​മ​തി​യി​ൽ ചെ​റി​യ കു​റ​വ്, ത​ത്ഫ​ല​മാ​യി വാ​ണി​ജ്യ​ക​മ്മി അ​ല്പം കു​റ​ഞ്ഞു. ഡി​സം​ബ​റി​ലെ ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ​നി​ല ഇ​ങ്ങ​നെ.

ക്രൂ​ഡ്ഓ​യി​ൽ വി​ല​യി​ടി​വാ​ണ് ക​മ്മി കു​റ​യ്ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ക്രൂ​ഡ് ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് ന​വം​ബ​റി​ലെ 1348 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് ഡി​സം​ബ​റി​ൽ 1067 കോ​ടി ഡോ​ള​റാ​യി താ​ണു. ത​ലേ​ഡി​സം​ബ​റി​ലേ​ക്കാ​ൾ 3.16 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്.

ക​യ​റ്റു​മ​തി 0.34 ശ​ത​മാ​നം മാ​ത്ര​മേ വ​ർ​ധി​ച്ചു​ള്ളൂ. മൊ​ത്തം ക​യ​റ്റു​മ​തി 2793 കോ​ടി ഡോ​ള​ർ. എ​ൻ​ജി​നി​യ​റിം​ഗ്, ആ​ഭ​ര​ണ​ങ്ങ​ൾ, ര​ത്ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് തി​രി​ച്ച​ടി നേ​രി​ട്ട​ത്. ഇ​റ​ക്കു​മ​തി 2.44 ശ​ത​മാ​നം താ​ണ് 4100 കോ​ടി ഡോ​ള​റാ​യി. ക​മ്മി ത​ലേ ഡി​സം​ബ​റി​ലെ 1420 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 1300 കോ​ടി ഡോ​ള​റാ​യി താ​ണു.

ഏ​പ്രി​ൽ-​ഡി​സം​ബ​റി​ൽ ക​യ​റ്റു​മ​തി 10.18 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി 12.61 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.