വിപ്രോയുടെ ഓഹരിവില ഉയർന്നു
10:55 PM Jan 15, 2019 | Deepika.com
ബംഗളൂരു: ഡയറക്ടർ ബോർഡ് യോഗത്തിൽ ഓഹരികൾക്ക് ബോണസ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് ഐടി കമ്പനിയായ വിപ്രോയുടെ ഓഹരികൾ ഉയർന്നു. നാളെ തുടങ്ങുന്ന യോഗത്തത്തിൽ ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിലെ കണക്കുകളും പുറത്തുവിടും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഓഹരികൾക്ക് ബോണസ് പ്രഖ്യാപനവുമുണ്ടാകുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ ഇന്നു മാത്രം വിപ്രോയുടെ ഓഹരികൾ ആറു ശതമാനത്തോളം ഉയർന്നു.