കൊച്ചി: എസെൽ ഫോറക്സ് ലിമിറ്റഡ്, വിസ്മാൻ ഫോറെക്സ് ലിമിറ്റഡ് സ്ഥാപനങ്ങളെ പ്രമുഖ നാണയ വിനിമയ കന്പനിയായ ഇബിക്സ് കാഷ് വേൾഡ്മണി സ്വന്തമാക്കി. രണ്ടു സാന്പത്തിക ഇടപാടു സ്ഥാപനങ്ങളെക്കൂടി സ്വന്തമാക്കിയതോടെ രാജ്യത്തെ ഏറ്റവും വലിയ നാണയ വിനിമയ സ്ഥാപനമെന്ന നിലയിൽ ഇബിക്സ് കാഷിന്റെ സ്വാധീനം കൂടുതൽ ശക്തമായി.
എസെൽ ഫോറെക്സിന്റെ 100 ശതമാനം ആസ്ഥികളും ഏകദേശം 80 ലക്ഷം ഡോളറിനാണ് ഇബിക്സ് വാങ്ങിയത്. രാജ്യത്തെ 3700 നഗരങ്ങളിലും ആറായിരത്തിൽപ്പരം ജില്ലകളിലും സാന്നിധ്യമുള്ള ഇബിക്സ് കാഷ് 95 ശതമാനം വിമാനത്താവളങ്ങളിലും കറൻസി വിനിമയ സേവനം നല്കുന്നുണ്ട്. ഇബിക്സ് സ്വന്തമാക്കിയ വിസ്മാന്റെ 74.84 ശതമാനം ഓഹരികൾക്ക് 6.94 കോടി ഡോളറാണ് മൂലം കണക്കാക്കിയിട്ടുള്ളതെന്ന് ഇബിക്സ് കാഷ് വേൾഡ്മണി മാനേജിംഗ് ഡയറക്ടർ ടി.സി. ഗുരുപ്രസാദ്, സിഇഒ റോബിൻ റെയ്ന എന്നിവർ പറഞ്ഞു.
എസെൽ, വിസ്മാൻ ഫോറെക്സുകളെ ഇബിക്സ് സ്വന്തമാക്കി
10:55 PM Jan 15, 2019 | Deepika.com