ഒരു കിലോ ചന്ദനത്തൈലത്തിന് 2,33,500 രൂപ
10:55 PM Jan 15, 2019 | Deepika.com
മറയൂർ: വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ചന്ദനത്തൈല ലേലത്തിൽ ആറു കിലോ തൈലം വിറ്റഴിച്ചു. കിലോഗ്രാമിന് 2,33,500 രൂപ വില ലഭിച്ചു. കേരള ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപറേഷനാണ് തൈലം ലേലത്തിൽ പിടിച്ചത്. 14 ലക്ഷം രൂപയുടെ തൈലമാണ് ലേലത്തിൽ പിടിച്ചതെങ്കിലും നികുതിയടക്കം 17.36 ലക്ഷം രൂപ അടയ്ക്കണം. തൈലത്തിന് അടിസ്ഥാനവിലയായി നിശ്ചയിയിരുന്നത് 2.33 ലക്ഷമായിരുന്നു. 500 രൂപ കൂട്ടിവച്ചാണ് ഹാൻഡി ക്രാഫ്റ്റ്സ് കന്പനി തൈലം പിടിച്ചത്.