വാഷിംഗ്ടൺ ഡിസി: റഷ്യക്കുവേണ്ടി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്രെംലിനുമായി ട്രംപിനു ബന്ധമുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും റഷ്യക്കുവേണ്ടി പ്രവർത്തിച്ചിട്ടില്ല. എന്നെക്കാൾ കൂടുതൽ നിങ്ങൾക്ക് ഇതറിയാം. ഇത്തരം ചോദ്യം ഉന്നയിക്കുന്നതുപോലും അപമാനകരമാണ്-ന്യൂ ഓർലിയൻസിനു തിരിക്കും മുന്പ് വൈറ്റ്ഹൗസിലെ സൗത്ത് ലോണിൽ റിപ്പോർട്ടർമാരോടു ട്രംപ് പറഞ്ഞു.
അമേരിക്കൻ താത്പര്യങ്ങൾക്ക് എതിരേ റഷ്യക്കുവേണ്ടി ട്രംപ് പ്രവർത്തിച്ചോ എന്നതിനെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെക്കുറിച്ചു രോഷാകുലനായി പ്രതികരിക്കുകയായിരുന്നു ട്രംപ്. തനിക്ക് എതിരേ അന്വേഷണത്തിനു മുതിർന്ന അന്നത്തെ ഉദ്യോഗസ്ഥരെ തെമ്മാടികളെന്നും ട്രംപ് വിശേഷിപ്പിച്ചു.
റഷ്യക്കുവേണ്ടി പ്രവർത്തിച്ചില്ല: ട്രംപ്
11:43 PM Jan 14, 2019 | Deepika.com