വാഴ്സോ: പോളണ്ടിലെ ഗഡാൻസ്ക് നഗരത്തിന്റെ മേയർ പാവേൽ ആഡമോവിച്ച് അക്രമിയുടെ കുത്തേറ്റു മരിച്ചു. ഞായറാഴ്ച ജീവകാരുണ്യഫണ്ടു ശേഖരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്ന പാവേലിനെ സ്റ്റേജിൽക്കയറി അക്രമി കുത്തുകയായിരുന്നു.
ഹൃദയത്തിനു കുത്തേറ്റ മേയറെ ഉടൻ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ കീഴ്പ്പെടുത്തി പോലീസിനെ ഏല്പിച്ചു. മുന്പ് ഒരു കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾക്ക് എതിരേ കൊലക്കുറ്റം ചുമത്തുമെന്നു പോലീസ് അറിയിച്ചു. 27കാരനായ അക്രമിയെ മാനസികരോഗ പരിശോധനയ്ക്കും വിധേയനാക്കും.
പാവേലിന്റെ മരണത്തിൽ പോളിഷ് നേതാക്കളും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കും അനുശോചിച്ചു.
പോളിഷ് മേയർ സ്റ്റേജിൽ കുത്തേറ്റു മരിച്ചു
11:43 PM Jan 14, 2019 | Deepika.com