മുംബൈ: രൂപയ്ക്കു വീണ്ടും ക്ഷീണം. ഡോളറിന് ഇന്നലെ 43 പൈസ വർധിച്ച് 70.92 രൂപയായി.
രാവിലെ രൂപ കരുത്താർജിച്ചിരുന്നു.
70.44 രൂപവരെ ഡോളർ താണു. പിന്നീട് ധനകമ്മിയെപ്പറ്റിയുള്ള ആശങ്ക പ്രബലമായി. കേന്ദ്രസർക്കാരിനു ബജറ്റിലെ ധനകമ്മി ജിഡിപിയുടെ 3.3 ശതമാനത്തിൽ നിർത്താൻ കഴിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതു രൂപയ്ക്ക് ക്ഷീണമായി. ഇടയ്ക്ക് 70.95 രൂപവരെ ഉയർന്ന ഡോളർ 70.92 ൽ ക്ലോസ് ചെയ്തു.
ഓഹരിവിപണിയും ഇന്നലെ ക്ഷീണത്തിലായിരുന്നു. സെൻസെക്സ് 156.78 പോയിന്റ് താണ് 35,853.56 ലും നിഫ്റ്റി 57.35 പോയിന്റ് താണ് 10,737.6-ലും ക്ലോസ് ചെയ്തു.
ഡോളറിന് 70.92 രൂപ
10:27 PM Jan 14, 2019 | Deepika.com