പുതിയ മാരുതി വാഗൺആർ ബുക്കിംഗ് തുടങ്ങി
10:27 PM Jan 14, 2019 | Deepika.com
മുംബൈ: മാരുതി സുസുകിയുടെ ഏറ്റവും പുതിയ വാഗൺആർ ഈ മാസം 23ന് വിപണിയിൽ അവതരിപ്പിക്കും. അവതരണത്തിനു മുന്നോടിയായി ഇന്നലെ മുതൽ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ അടച്ച് മാരുതി സുസുകി ഇന്ത്യയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴി ബുക്ക് ചെയ്യാം. മൂന്നു വേരിയന്റുകളിൽ എത്തുന്ന വാഹനത്തിനു മുൻഗാമികളെ അപേക്ഷിച്ച് അധിക വലുപ്പമുണ്ട്.