ഖഷോഗിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കണം: സൗദിയോടു പോംപിയോ

12:46 AM Jan 14, 2019 | Deepika.com
ദോ​​ഹ: തു​​ർ​​ക്കി​​യി​​ലെ സൗ​​ദി കോ​​ൺ​​സു​​ലേ​​റ്റി​​ൽ കൊ​​ല്ല​​പ്പെ​​ട്ട മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ ജ​​മാ​​ൽ ഖ​​ഷോ​​ഗി​​യു​​ടെ വ​​ധ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ​​വ​​രെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന് സൗ​​ദി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്നു യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ.​​

പ​​ശ്ചി​​മേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഖ​​ത്ത​​റി​​ലെ​​ത്തി​​യ പോം​​പി​​യോ സൗ​​ദി​​ക്കു തി​​രി​​ക്കും മു​​ന്പ് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സൗ​​ദി കി​​രീ​​ടാ​​വ​​കാ​​ശി​​യാ​​യ മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​നു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഖ​​ഷോ​​ഗി പ്ര​​ശ്നം സം​​സാ​​രി​​ക്കു​​മെ​​ന്നും പോം​​പി​​യോ പ​​റ​​ഞ്ഞു.

ഒ​​ക്‌ടോബ​​ർ ര​​ണ്ടി​​ന് തു​​ർ​​ക്കി​​യി​​ലെ കോ​​ൺ​​സു​​ലേ​​റ്റി​​ൽ വി​​വാ​​ഹ​​മോ​​ച​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങാ​​ൻ യു​​എ​​സി​​ൽ​​നി​​ന്ന് എ​​ത്തി​​യ ഖ​​ഷോ​​ഗി​​യെ സൗ​​ദി​​യി​​ൽ​​നി​​ന്നെ​​ത്തി​​യ സം​​ഘം നി​​ഷ്ഠൂ​​ര​​മാ​​യി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഈ​​സ്റ്റാം​​ബൂ​​ളി​​ലെ കോ​​ൺ​​സു​​ലേ​​റ്റ് മ​​ന്ദി​​ര​​ത്തി​​ൽ കൊ​​ല​​പാ​​ത​​ക​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി​​യെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. ആ​​ദ്യ​​മൊ​​ക്കെ വ​​ധ​​വാ​​ർ​​ത്ത​​യെ​​ക്കു​​റി​​ച്ച് അ​​റി​​യി​​ല്ലെ​​ന്നു പ​​റ​​ഞ്ഞ സൗ​​ദി ഒ​​ടു​​വി​​ൽ 11 പേ​​രെ അ​​റ​​സ്റ്റു ചെ​​യ്തു. ഇ​​വ​​രി​​ൽ അ​​ഞ്ചു​​പേ​​ർ​​ക്ക് വ​​ധ​​ശി​​ക്ഷ ന​​ൽ​​ക​​ണ​​മെ​​ന്നു സൗ​​ദി പ്രോ​​സി​​ക്യൂ​​ട്ട​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​റാ​​നെ​​തി​​രേ സൈ​​നി​​ക ന​​ട​​പ​​ടി​​ക്ക് യു​​എ​​സ് ആ​​ലോ​​ചി​​ച്ചെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​ന്മേ​​ൽ പ്ര​​തി​​ക​​രി​​ക്കാ​​ൻ പോം​​പി​​യോ വി​​സ​​മ്മ​​തി​​ച്ചു.

ഖ​​ത്ത​​റും മ​​റ്റു ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഭി​​ന്ന​​ത അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ട സ​​മ​​യ​​മാ​​യെ​​ന്നും പോം​​പി​​യോ പ​​റ​​ഞ്ഞു. യു​​എ​​സ് സ​​ഖ്യ​​രാ​​ജ്യ​​ങ്ങ​​ളാ​​യ സൗ​​ദി, യു​​എ​​ഇ, ബ​​ഹ​​റി​​ൻ, ഈ​​ജി​​പ്ത് എ​​ന്നി​​വ ക​​ഴി​​ഞ്ഞ 19 മാ​​സ​​മാ​​യി ഖ​​ത്ത​​റു​​മാ​​യു​​ള്ള ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഖ​​ത്ത​​ർ ഭീ​​ക​​ര​​ഗ്രൂ​​പ്പു​​ക​​ളെ പി​​ന്തു​​ണ​​യ്ക്കു​​ന്നു, ഇ​​റാ​​നു​​മാ​​യി അ​​ടു​​ക്കു​​ന്നു എ​​ന്നി​​വ​​യാ​​ണ് ആ​​രോ​​പ​​ണ​​ങ്ങ​​ൾ.
യു​​എ​​സു​​മാ​​യി സ​​ഖ്യ​​ത്തി​​ലു​​ള്ള ഖ​​ത്ത​​ർ ഈ ​​ആ​​രോ​​പ​​ണം നി​​ഷേ​​ധി​​ക്കു​​ക​​യാ​​ണ്.