വാഷിംഗ്ടൺ ഡിസി: യുഎസിലെ ട്രഷറി സ്തംഭനം അവസാനിപ്പിക്കാനും മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തിനു കോൺഗ്രസിനെ മറികടന്ന് ഫണ്ട് കണ്ടെത്താനുമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കം പ്രസിഡന്റ് ട്രംപ് നീട്ടിവച്ചു.
പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ ഡെമോക്രാറ്റുകൾക്ക് കൂടുതൽ സമയം നൽകാനാണിതെന്ന് അദ്ദേഹം വിശദമാക്കി. ട്രഷറി സ്തംഭനം 23-ാംദിവസത്തിലേക്കു കടന്നതോടെ ഫെഡറൽ ജീവനക്കാർക്ക് ശന്പളം മുടങ്ങി. എഫ് ബിഐ ഏജന്റുമാരും എയർ ട്രാഫിക് കൺട്രോളർമാരും ഉൾപ്പെടെ എട്ടുലക്ഷത്തോളം ഫെഡറൽ ജീവനക്കാരെ ട്രഷറി സ്തംഭനം ബാധിച്ചു.
ഡെമോക്രാറ്റുകൾക്ക് കൂടുതൽ സമയം നൽകി ട്രംപ്
12:46 AM Jan 14, 2019 | Deepika.com