ചൈനയിൽ ഖനി ഇടിഞ്ഞ് 21 മരണം
12:46 AM Jan 14, 2019 | Deepika.com
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിൽ ഖനി അപകടത്തിൽ 21 തൊഴിലാളികൾ മരിച്ചു. ഷാംഗ്സി പ്രവിശ്യയിലെ ഖനിയിൽ തൊഴിലാളികൾ പണിയെടുക്കവേ മേൽക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു. 87 പേർ ഈ സമയം ഖനിക്കുള്ളിലുണ്ടായിരുന്നു. 66 പേരെ രക്ഷപ്പെടുത്തി.