ദുബായ്: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട മുൻ നിലപാട് മയപ്പെടുത്തി രാഹുൽ ഗാന്ധി. ആചാരം സംരക്ഷിക്കണം എന്ന വാദത്തിലും കഴന്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ടു കേരള നേതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്. തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളത്. എന്നാൽ, സ്ത്രീകൾക്കു തുല്യാവകാശം വേണമെന്ന കാര്യത്തിൽ തർക്കമില്ല. രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത്. സുപ്രീം കോടതി വിധിയെക്കുറിച്ചു പ്രതികരിക്കാനില്ല. കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാഹുൽ പറഞ്ഞു.
ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ കഴിയുകയാണെങ്കിൽ ഉത്തർപ്രദേശിലെ മായവതി-അഖിലേഷ് സഖ്യത്തിൽ താൻ നിരാശനല്ലെന്നു രാഹുൽ പറഞ്ഞു. അവർക്ക് അവരുടേതായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അതിനെ മാനിക്കുന്നു- അദ്ദേഹം പറഞ്ഞു.
ശബരിമല: നിലപാട് മയപ്പെടുത്തി രാഹുൽ ഗാന്ധി
12:41 AM Jan 13, 2019 | Deepika.com