അബുജ: നൈജീരിയയിൽ തലകീഴായി മറിഞ്ഞ എണ്ണടാങ്കർ പൊട്ടിത്തെറിച്ചു കുറഞ്ഞത് 12 പേർ മരിച്ചു. 22 പേർക്കു ഗുരുതരമായി പരിക്കേറ്റു. ക്രോസ്റ്റ് റിവസ് സംസ്ഥാനത്തായിരുന്നു ദുരന്തം. ടാങ്കറിൽനിന്നു ചോർന്ന എണ്ണ ശേഖരിക്കാനെത്തിയ പ്രദേശവാസികളാണ് ഇരകളായത്.
12 മൃതദേഹങ്ങളാണു പോലീസിനു കണ്ടെത്താനായത്. മരണസംഖ്യ 60ന് അടുത്തു വരുമെന്നും ഭൂരിഭാഗം മൃതദേഹങ്ങളും ചാരമായെന്നും പ്രദേശവാസികൾ പറഞ്ഞു. എണ്ണസന്പന്നമാണ് നൈജീരിയ. അപകടത്തിൽപ്പെടുന്ന ടാങ്കറിൽനിന്നും ചോർച്ചയുള്ള പൈപ്പുകളിൽനിന്നും എണ്ണ ശേഖരിക്കാനുള്ള ശ്രമത്തിനിടെ ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണ്.
നൈജീരിയയിൽ എണ്ണടാങ്കർ പൊട്ടിത്തെറിച്ച് 12 മരണം
12:41 AM Jan 13, 2019 | Deepika.com