ട്രഷറി സ്തംഭനം റിക്കാർഡിട്ടു

12:41 AM Jan 13, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം ഇ​​​ന്ന​​​ലെ 22-ാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​ന്നു റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ചു. ബി​​​ൽ ക്ലി​​​ന്‍റ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കെ 1995-96ലു​​​ണ്ടാ​​​യ 21 ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ന്ന സ്തം​​​ഭ​​​ന​​​മാ​​​ണ് ഇ​​​തി​​​നു മു​​​ന്പ​​​ത്തെ റി​​​ക്കാ​​​ർ​​​ഡ്.

മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ മ​​​തി​​​ൽ നി​​​ർ​​​മി​​​ക്കാ​​​ൻ 570 കോ​​​ടി ഡോ​​​ള​​​ർ വേ​​​ണ​​​മെ​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സ്തം​​​ഭ​​​​​​ന​​​ത്തി​​​നു കാ​​​ര​​​ണം. പ​​​ണം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ പ​​​റ്റി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ. ഇ​​​തു കാ​​​ര​​​ണം ഇ​​​ട​​​ക്കാ​​​ല ധ​​​ന​​​വി​​​യോ​​​ഗ​​​ബി​​​ൽ പാ​​​സാ​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല.

സെ​​​ന​​​റ്റി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളെ മ​​​റി​​​ക​​​ട​​ന്നു ബി​​​ൽ പാ​​​സാ​​​ക്കാ​​​നു​​​ള്ള ഭൂ​​​രി​​​പ​​​ക്ഷം ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്കി​​​ല്ല. ആ​​​ഭ്യ​​​ന്ത​​​ര​​​സു​​​ര​​​ക്ഷ, വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം, പൊ​​​തു പാ​​​ർ​​​ക്കു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ എ​​​ട്ടു ല​​​ക്ഷം ജീ​​​വ​​​ന​​​ക്ക​​​രാ​​​ണ് ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം മൂ​​​ലം ശ​​​ന്പ​​​ള​​​മി​​​ല്ലാ​​​തെ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​ത്. മ​​​തി​​​ലി​​​നു പ​​​ണം അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​ത്ത് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നു ട്രം​​​പ് മു​​​ന്ന​​​റി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.