വാഷിംഗ്ടൺ ഡിസി: ടെക്സസിൽ എത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെക്സിക്കൻ അതിർത്തി സന്ദർശിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
അനധികൃത കുടിയേറ്റം തടയുന്നതിന് മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ വേണ്ടിവന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനു പ്രതിപക്ഷ ഡെമോക്രാറ്റുകളുമായി ബുധനാഴ്ചവൈറ്റ്ഹൗസിൽ നടത്തിയ ചർച്ച അലസിയതിനെത്തുടർന്നു ട്രംപ് വാക്കൗട്ട് നടത്തി. മതിലിന് 500 കോടി ഡോളർ വകയിരുത്തണമെന്നാണു ട്രംപിന്റെ ആവശ്യം. ഇന്നലെ ട്രംപ് മെക്സിക്കൻ അതിർത്തി സന്ദർശിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഇതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപന നീക്കം തടയാൻ ജനപ്രതിനിധി സഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് ന്യൂയോർക്കിൽനിന്നുള്ള പ്രതിനിധി ഗ്രേസ് മെംഗ് പറഞ്ഞു. കോടതിയെ സമീപിക്കാനും ചിലർ നീക്കം നടത്തുന്നുണ്ട്.
ട്രംപ് മെക്സിക്കൻ അതിർത്തി സന്ദർശിച്ചു
12:17 AM Jan 12, 2019 | Deepika.com